പാലായിൽ പദയാത്രക്കൊരുങ്ങി ജോസ് ​െക. മാണി

കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ദ​യാ​ത്ര​യു​മാ​യി ജോ​സ്​ കെ. ​മാ​ണി. ഞാ​യ​റാ​ഴ്​​ച മു​ത​ൽ പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തി​ലും ജോ​സും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളും ചേ​ർ​ന്ന്​ പ​ദ​യാ​ത്ര ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നു​ള്ള തു​ട​ക്കം​കൂ​ടി​യാ​കും ഇ​ത്. പാ​ലാ​യി​ൽ ​െക.​എം. മാ​ണി​യും ജോ​സ്​ കെ. ​മാ​ണി​യും ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ത്ര​യി​ൽ വി​ശ​ദീ​ക​രി​ക്കും.

കാ​പ്പ​നെ​തി​രാ​യ രാ​ഷ്​​ട്രീ​യ വി​ശ​ദീ​ക​ര​ണം എ​ന്ന നി​ല​യി​ൽ​കൂ​ടി​യാ​ണ്​ പ​ദ​യാ​​ത്ര. അ​തി​നി​ടെ, കാ​പ്പ​െൻറ സ്ഥാ​നാ​ര്‍ഥി​ത്വ​ത്തെ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം കാ​ര്യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​രു​മെ​ന്നും പാ​ർ​ട്ടി ജി​ല്ല​നേ​തൃ​ത്വം അ​റി​യി​ച്ചു. 

Tags:    
News Summary - Jose K. Mani prepares for a walk in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.