കോട്ടയം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയതായി പരാതി. മൂന്നുമാസം കൊണ്ട് കാനഡയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽനിന്നായി രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി വഞ്ചിക്കപ്പെട്ടവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെയാണ് തട്ടിയത്. ചില പാസ്റ്റർമാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഇവർക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
എട്ടുപേരെ കാനഡയിലേക്ക് കൊണ്ടുപോയെങ്കിലും ജോലി തരപ്പെടുത്തി നൽകിയില്ല. ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ വന്നതോടെ ഇവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പണം തിരികെ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണെന്നും ഇവർ പറഞ്ഞു. മധ്യകേരളത്തിൽനിന്നുള്ളവരാണ് വഞ്ചിക്കപ്പെട്ടതെന്നും പണം നഷ്ടപ്പെട്ട വിജിത, അജോഷ്, റെജി, റിയ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.