ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഗാന്ധിനഗർ: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഗാന്ധിനഗർ പോലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ആണ് പിടിയിലായത്. അതിരമ്പുഴ എം.ജി സർവകലാശാലയ്ക്ക് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. യൂണിവേഴ്സിറ്റിക്ക് സമീപത്തെ പെട്രോൾ പമ്പിലെ തൊഴിലാളിയാണ് ദുശ്മന്ത്. നാട്ടിൽ പോയി മടങ്ങി വരുമ്പോൾ സുഹൃത്തുക്കൾക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ വില്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാൾ ജ്യേഷ്ഠനൊപ്പം ചേർന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്.

ജ്യേഷ്ഠനെ പിടികൂടാൻ സാധിച്ചിട്ടില്ല.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ ലഹരി വിരുദ്ധ സേനയും ഗാന്ധിനഗർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത് 30,000 രൂപയ്ക്ക് കഞ്ചാവ് വിൽക്കാനായി സുഹൃത്തിനെ കാത്തു നിൽക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Interstate worker arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.