ജി​ല്ല​യി​ലെ ആ​ദ്യ ഓ​ട്ടോ​മാ​റ്റി​ക് മി​ൽ​ക് വെ​ൻ​ഡി​ങ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു

എ.ടി.എം മാതൃകയിൽ ഇനി പാലും റെഡി

കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് മിൽക് വെൻഡിങ് മെഷീൻ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സാങ്കേതികരംഗത്തെ പുരോഗതിക്കനുസരിച്ച് കാലോചിതമായ മാറ്റങ്ങൾ ക്ഷീരസംഘങ്ങളിലുണ്ടാകുന്നതിന്‍റെ തെളിവാണ് മിൽക് എ.ടി.എമ്മെന്നും മന്ത്രി പറഞ്ഞു. 4,35,000 രൂപ ചെലവഴിച്ചാണ് മിൽക്ക് എ.ടി.എം സ്ഥാപിച്ചത്. ഇതിൽ രണ്ടുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്‍റെയും ബാക്കി ക്ഷീരസംഘത്തിന്‍റെ വിഹിതവുമാണ്.

ഉമ്മൻ ചാണ്ടി എം.എൽ.എ അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ എബ്രഹാം, മിൽക്ക് റീ ചാർജിങ് കാർഡ് വിതരണം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ് ആദ്യ വിൽപന സ്വീകരിച്ചു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ബിജു, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീന ബിജു നാരായണൻ, കോട്ടയം ജില്ല പഞ്ചായത്ത് അംഗം റെജി എം.ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.എം. മാത്യു, പ്രേമ ബിജു, ബ്ലോക്ക് അംഗങ്ങളായ ഡോ. മെഴ്സി ജോൺ, അശോക് കുമാർ പൂതമന, ടി.എം. ജോർജ്, ജെ. അനീഷ്, മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസി ജോൺ, ഗ്രാമപഞ്ചായത്ത് അംഗം പൊന്നമ്മ രവി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, ബി.ഡി.ഒ എം.എസ്. വിജയൻ, പാമ്പാടി ക്ഷീരവികസന ഓഫിസർ വിജി വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - In the ATM model Milk is available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.