അഫ്‌സൽ

ആശുപത്രി കേന്ദ്രീകരിച്ച്​ മോഷണം നടത്തിയിരുന്നയാൾ പിടിയിൽ

കോട്ടയം: ജനറൽ ആശുപത്രി കേന്ദ്രീകരിച്ച്​ മോഷണം നടത്തിവന്നിരുന്നയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി അഫ്‌സലിനെയാണ്​ (55) കോട്ടയം വെസ്​റ്റ്​ സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ. അരുണി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തത്.

കോട്ടയം ജില്ല ആശുപത്രിയിലെ വിവിധ വാർഡുകളിൽനിന്ന്​ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗും പണവും മോഷ്​ടിച്ച കേസിലാണ്​ അറസ്​റ്റ്​.വ്യാഴാഴ്ച പുലർച്ച സെൻട്രൽ ജങ്​ഷനിൽനിന്ന്​ തൊണ്ടിമുതലുമായി അഫ്‌സലിനെ കൺട്രോൾ റൂം പൊലീസ് പിടികൂടുകയായിരുന്നു.

ജില്ല ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെയും വാർഡുകളിൽനിന്നും മോഷണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതോടെ ആശുപത്രിഭാഗത്ത്​ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ, സെൻട്രൽ ജങ്​ഷനിൽനിന്ന്​ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു.

പരിശോധനയിൽ ഇയാളുടെ കൈയിൽനിന്ന​്​ ബാഗും 3000 രൂപയും പിടിച്ചെടുത്തു. ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സ തേടിയിരുന്ന തിരുവല്ല സ്വദേശി വീട്ടമ്മ മറിയാമ്മയുടെ ബാഗാണ് കണ്ടെത്തിയത്​. വ്യാഴാഴ്ച പുലർച്ച മോഷ്​ടിച്ച ബാഗാണിതെന്നും പൊലീസ്​ പറഞ്ഞു.  

Tags:    
News Summary - Hospital robber arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.