ഹേമലത പ്രേംസാഗർ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി സിപിഐ അംഗം ഹേമലത പ്രേംസാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം സി.പി.എമ്മിലെ കെ.വി. ബിന്ദു ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞവര്‍ഷം ജനുവരി 28നാണ് ബിന്ദു പ്രസിഡന്റായത്.

ഹേമലത പ്രേംസാഗർ 2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. 2005 കാലത്ത് വെള്ളാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ബോര്‍ഡംഗം, വൈസ് പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ വെള്ളാവൂര്‍ സെൻട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമാണ്.

ചങ്ങനാശേരി എൻ.എസ്.എസ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഭര്‍ത്താവ്: പ്രേംസാഗര്‍. മക്കള്‍: സ്വാതി സാഗര്‍, സൂര്യ സാഗര്‍. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വരണാധികാരിയായിരുന്നു.

Tags:    
News Summary - Hemalatha Premsagar Kottayam District Panchayat President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.