കനത്ത മഴ: പാലായിൽ കിണർ ഇടിഞ്ഞു താണു

കോട്ടയം: മീനച്ചിൽ താലൂക്കിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ കിണർ ഇടിഞ്ഞു താണു. രാവിലെ 11 മണിയോടുകൂടി വലിയ ശബ്ദത്തോടുകൂടി കിണർ ഇടിഞ്ഞു താഴുകയായിരുന്നു. മുത്തോലി പഞ്ചായത്ത് ആറാം വാർഡ് തോയിക്ക തോട്ടത്തിൽ മോഹനൻ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് ഇടിഞ്ഞു താണത്.

കിണറിന്റെ അരമതിൽ ഉൾപ്പെടെയുള്ള ഭാഗം പൂർണമായും ഇടിഞ്ഞുവീണു. പതിറ്റാണ്ടുകളായി വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരുന്ന കിണറായിരുന്നു ഇത്.

Tags:    
News Summary - heavy rain: well collapsed in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.