ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലും കോളനിയിലെ വീടുകളിലും വെള്ളം കയറിയപ്പോൾ

മധ്യകേരളത്തിൽ സുരക്ഷ മുൻകരുതലുമായി ജില്ല ഭരണകൂടങ്ങൾ

കോട്ടയം: മധ്യകേരളത്തിൽ വരുംദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്​ സുരക്ഷ മുൻകരുതൽ നടപടികൾ ഊർജിതമാക്കി ജില്ല ഭരണകൂടങ്ങൾ.  

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലയിലുമാണ്​ കൂടുതൽ സുരക്ഷ നടപടികൾ ഏർപ്പെടുത്തിയത്​.കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ മഴക്കെടുതിയെ ജാഗ്രതയോടെ കാണണമെന്നാണ്​ നിർദേശം.കോട്ടയം-പത്തനംതിട്ട-ഇടുക്കി ജില്ലകളുടെ മലയോര മേഖലകൾ അതിർത്തി പ്രദേശങ്ങളായതിനാൽ മഴ കനത്താൽ വൻദുരന്തം നേരിടേണ്ടിവരുമെന്നാണ്​ റിപ്പോർട്ട്​.

പ്രധാന നദികളെല്ലാം ഈ മേഖലയിലാണ്​. ഉരുൾപൊട്ടലും മലയിടിച്ചിലും മലയോര മേഖലകളിലാണ്​.അതിനാൽ എല്ലാ അതിർത്തി പ്രദേശങ്ങളിലും കടുത്ത ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു. പൊലീസും ആരോഗ്യപ്രവർത്തകരും റവന്യൂ-തദ്ദേശ വകുപ്പുകളും കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്​.അപ്പർ കുട്ടനാട്​ മേഖലയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്​. ദുരിതാശ്വാസ ക്യാമ്പുകളും കൂടുതലായി തുറക്കും.

Tags:    
News Summary - Heavy rain in travancore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.