ആർ.എസ്‌.എസ് ശാഖയിലെ പീഡനം: പ്രതിയെ പിടികൂടാതെ പൊലീസ്

കോട്ടയം: ആർ.എസ്‌.എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആർ.എസ്‌.എസ് പ്രവർത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കേസ് കോട്ടയം പൊൻകുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂർ പൊലീസിന്‍റെ പ്രതികരണം. എന്നാല്‍, കേസ് കൈമാറി ലഭിച്ചിട്ടില്ലെന്ന് പൊൻകുന്നം പൊലീസ് പറയുന്നു. കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

യുവാവിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പിന് പിന്നാലെ നിധീഷ് മുരളീധരൻ എന്ന ആർ.എസ്‌.എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വിഡിയോയും പുറത്തുവന്നിരുന്നു. ആർ.എസ്‌.എസ് ക്യാമ്പുകളില്‍ നടക്കുന്നത് ടോ‍ർച്ചറിങ് ആണെന്നും നിതീഷ് മുരളീധരൻ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തേ ഷെഡ്യൂള്‍ചെയ്ത ഇൻസ്റ്റാഗ്രാം വിഡിയോയില്‍ പറയുന്നു. 

Tags:    
News Summary - Harassment at RSS branch: Police fail to arrest accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.