Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ താമസം) സനീഷിനെ (36) യാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ കോട്ടയത്തേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിന് സമീപത്ത് നിന്നും പിടിയിലാവുന്നത്.
പരിശോധനയിൽ 04.30 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഗാന്ധിനഗർ എസ്.എച്ച്.ഒ ഷിജി.കെ, എസ്.ഐ അനുരാജ് എം.എച്ച്, കൂടാതെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ല പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.