ശസ്ത്രക്രിയക്കുശേഷം ഡോ. പി.കെ. ബാലകൃഷ്ണനൊപ്പം കുട്ടിയുടെ പിതാവ് പ്രസാദ്

മൂന്നുദിവസം പ്രായമായ കുട്ടിക്ക് അപൂർവ ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളജിന് ചരിത്രനേട്ടം

ഗാ​ന്ധി​ന​ഗ​ർ: മൂ​ന്നു​ദി​വ​സം പ്രാ​യ​മാ​യ ശി​ശു​വി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ കു​ഞ്ഞി​നെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​തു. കോ​ട്ട​യം പൂ​ഞ്ഞാ​ർ ചോ​ല​ത്ത​ടം പ്ലാ​ക്ക ത​കി​ടി​യി​ൽ പ്ര​സാ​ദ്-​മി​ന്ന ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ കു​ഞ്ഞാ​ണ്​ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്.

മി​ന്ന​യെ ഗ​ർ​ഭാ​രം​ഭം മു​ത​ൽ പാ​ലാ ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ്​ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. ഈ​മാ​സം ഏ​ഴി​ന് മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു. 11ന് ​സി​സേ​റി​യ​റി​നി​ലൂ​ടെ പെ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി. ന​വ​ജാ​ത ശി​ശു ക​ര​യു​ക​യോ പാ​ൽ കു​ടി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തി. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​കെ. ബാ​ല​കൃ​ഷ്​​ണ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​ച്ചോ​റി​നെ പൊ​തി​യു​ന്ന ആ​വ​ര​ണ​ത്തി​നും ത​ല​ച്ചോ​റി​നും ഇ​ട​ക്കു​ള്ള സ്ഥ​ല​ത്താ​ണ് ര​ക്ത​സ്രാ​വം (സ​ബ് ഡ്യൂ​റ​ൽ ഹെ​മ​റ്റോ​മ) എ​ന്ന് ക​ണ്ടെ​ത്തി. 14ന് ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തോ​ടെ ബു​ധ​നാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഡോ. ​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​കെ.​എം. ഗി​രീ​ഷ്, ഡോ. ​ഷാ​ജു മാ​ത്യു, ഡോ. ​ടി​നു ര​വി എ​ബ്ര​ഹാം, ഡോ. ​മി​നു ഗോ​പാ​ൽ, ഡോ. ​ഫി​ലി​പ് ഐ​സ​ക്, ഡോ. ​അ​ജാ​ക്സ് ജോ​ൺ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഷീ​ബ, ഡോ. ​സ്മൃ​തി, ന​ഴ്സ് അ​നു, കെ. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് മ​റ്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ മാ​റ്റി​വെ​ക്ക​പ്പെ​ടേ​ണ്ടി​വ​രു​മ്പോ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്​ 1000 രോ​ഗി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്​ സ​ർ​ക്കാ​റിെൻറ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ​യും നേ​ട്ട​മാ​ണെ​ന്ന്​ ഡോ. ​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Rare surgery for a three-day-old baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.