പ്ര​മോ​ദ്​

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​യി​ക്കാ​ട് ന​ട്ടാ​ശ്ശേ​രി വാ​യ​ന​ശാ​ല ഭാ​ഗ​ത്ത് ഊ​മ്പ​ക്കാ​ട്ട് വീ​ട്ടി​ൽ പ്ര​മോ​ദാ​ണ്​ (47)​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഈ ​മാ​സം 11ന്​ ​രാ​ത്രി വാ​യ​ന​ശാ​ല ഭാ​ഗ​ത്തു​ള്ള സു​മേ​ഷി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ക​റി​ക്ക​ത്തി​ക്ക്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​പാ​നി​യാ​യ പ്ര​മോ​ദി​നെ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സു​മേ​ഷ് ചി​കി​ത്സ​ക്കു കൊ​ണ്ടു​പോ​യ​തി​ലെ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​കാ​ര​ണം. ഇ​യാ​ൾ​ക്ക് ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ൽ ര​ണ്ട് അ​ടി​പി​ടി കേ​സ്​ നി​ല​വി​ലു​ണ്ട്. എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ പ്ര​ദീ​പ് ലാ​ൽ, മാ​ർ​ട്ടി​ൻ അ​ല​ക്സ്, സി.​പി.​ഒ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for attacking house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.