സീലിങ് അടർന്നുവീണ ഭാഗം
Posted On
date_range Updated On
date_range മെഡിക്കൽ കോളജിൽ സീലിങ് അടർന്നുവീണു; രോഗികൾ ഓടി രക്ഷപ്പെട്ടു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പഴയ അത്യാഹിത വിഭാഗത്തിലെ സീലിങ് അടർന്നുവീണതിനെ തുടർന്ന്, ഒ.പി. ടിക്കറ്റ് എടുക്കാൻ ക്യൂവിൽനിന്ന രോഗികൾ ഒാടി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 8.30ന് പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിെൻറ അന്വേഷണ കൗണ്ടറിന് മുന്നിലായിരുന്നു സംഭവം.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ കാണുന്നതിന് ഒ.പി. ടിക്കറ്റ് എടുക്കാൻ രോഗികളുടെ നീണ്ട നിരയായിരുന്നു. ഇതിനിടെ സീലിങ് അടർന്നു വീണ ശബ്ദംകേട്ട് ക്യൂവിൽ നിന്നവർ ഓടി മാറിയതിനാൽ ആർക്കും അപകടം സംഭവിച്ചില്ല. ജീവനക്കാരെത്തി സീലിങ് പൂർണമായി നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.