ഡോണ്‍ മാത്യു
Posted On
date_range Updated On
date_range കാപ്പചുമത്തി നാടുകടത്തി
ഗാന്ധിനഗർ: ക്രിമിനൽ കേസ് പ്രതിയെ കാപ്പചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. പെരുമ്പായിക്കാട് ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് പരിത്തുശ്ശേരി വീട്ടിൽ ഡോണ്‍ മാത്യുവിനെയാണ് (23) ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.