മെമുവിലെ അനൗൺസ്മെന്‍റിൽ മുഴുവൻ സ്റ്റോപ്പുകളും

കോട്ടയം: മെമു ട്രെയിനിലെ അനൗൺസ്മെന്‍റ് താളപ്പിഴക്ക് പരിഹാരം. പുനഃസ്ഥാപിച്ച സ്റ്റോപ്പുകളും ഉൾപ്പെടുത്തി റെയിൽവേ അനൗൺസ്മെന്‍റ് പരിഷ്കരിച്ചു. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പിന്നീട് റെയിൽവേ പുനഃസ്ഥാപിച്ചെങ്കിലും ഇത് ട്രെയിനുള്ളിലെ അനൗൺസ്മെന്‍റിൽ ഇടംപിടിച്ചിരുന്നില്ല.

കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് സ്റ്റേഷനിലെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മെമു ട്രെയിനുകളിൽ നൽകുന്ന അറിയിപ്പുകളിൽ ഈ സ്റ്റേഷനുകൾ ഉൾപ്പെടുത്താത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം 'മാധ്യമം' ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോൾ മെമു നിർത്തുന്ന എല്ലാ സ്റ്റോപ്പുകളും പുതിയ അറിയിപ്പിൽ ഇടംപിടിച്ചു. അനൗൺസ്മെന്‍റുകളിൽ ചില സ്റ്റോപ്പുകൾ ഇല്ലാത്തതുമൂലം യാത്രക്കാർ മാറി ഇറങ്ങുന്നത് പതിവായിരുന്നു. ഇത് അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. പ്രായമുള്ള യാത്രക്കാരിൽ ചിലർ തലനാരിഴക്കാണ് ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെട്ടത്.

Tags:    
News Summary - Full stops on the announcement in the memu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.