കൊടികുത്തിയിൽ അഞ്ച് ഏക്കറോളം റബർ തോട്ടം കത്തിനശിച്ചു

മുണ്ടക്കയം ഈസ്റ്റ്: കൊക്കയാർ പഞ്ചായത്തിലെ ബോയ്സ് പരിസൺ എസ്റ്റേറ്റിൽപെട്ട കൊടികുത്തി ഡിവിഷനിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് ഏക്കറോളം റബർ തോട്ടം കത്തിനശിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. റബർ മരങ്ങളും പൈനാപ്പിൾ കൃഷിയും കത്തിനശിച്ചു.

എസ്റ്റേറ്റിൽനിന്ന് തുടങ്ങിയ തീ പെരുവന്താനത്ത് ദേശീയപാതക്ക് സമീപം വരെ പടർന്നു. പീരുമേട് യൂനിറ്റിൽനിന്നുള്ള ഫയർഫോഴ്സും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. പീരുമേട് ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മനു വി. നായർ, അജ്മൽ, ഇ.ജി. മനു, അനുരാജ്, ജിസ്മോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Tags:    
News Summary - five acres of rubber plantation was burnt in Kodikuthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.