കോട്ടയം സി.എം.എസ് കോളജിന് സമീപം ചെരിപ്പുമായി വന്ന ലോറിക്ക് തീപിടിച്ചപ്പോൾ
കോട്ടയം: ചെരിപ്പ് കയറ്റിവന്ന ലോറി കത്തി. കാബിൻ പൂർണമായി കത്തിനശിച്ചു. സി.എം.എസ് കോളജിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12 നാണ് സംഭവം. പാരഗൺ കമ്പനിയുടെ അയ്മനത്തെ നിർമാണയൂനിറ്റിൽനിന്ന് പരുത്തുംപാറയിലെ ഗോഡൗണിലേക്കു പോയ ലോറിക്കാണ് തീപിടിച്ചത്. ചാലുകുന്ന് ജങ്ഷനിലെ സി.എം.എസ് സ്കൂളിനടുത്ത് വെച്ചാണ് ഡ്രൈവർ കൂരോപ്പട സ്വദേശി ജോസഫ് കാബിനിൽ തീ കണ്ടത്. സ്കൂളിനോട് ചേർന്നായതിനാൽ അവിടെ നിർത്താതെ മുന്നോട്ട് ഓടിച്ചുനിർത്തുകയായിരുന്നു. തുടർന്ന് സമീപത്തെ സി.എം.എസ് ജങ്ഷനിലെ ബാങ്കിൽനിന്ന് തീയണക്കാനുള്ള ഉപകരണം കൊണ്ടുവന്ന് തീയണക്കാർ ശ്രമിച്ചു. തൊട്ടടുത്ത പാരഗൺ ഓഫിസിൽ നിന്നും തീയണക്കാനുള്ള ഉപകരണം എത്തിച്ചു. എന്നാൽ, കാബിനിൽ തീപടർന്നു പിടിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫീസർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയെത്തിയാണ് പൂർണമായി തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.