ചിങ്ങവനത്ത് റബർ മാറ്റുകൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തം അണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന അംഗങ്ങൾ
കോട്ടയം: ചിങ്ങവനത്ത് റബർ മാറ്റുകൾ നിർമിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ചിങ്ങവനം എഫ്.എ.സി.ടി കടവിലെ കീർത്തി റബർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
റബർ അരച്ച് മാറ്റുണ്ടാക്കുന്നതിനുള്ള പൊടിയും മാലിന്യവുമാണ് കത്തിനശിച്ചത്. റബർ മാറ്റുകളും കത്തിനശിച്ചിട്ടുണ്ട്. 55 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
തീ കത്തുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നാലരമണിക്കൂറോളം പരിശ്രമിച്ചാണ് തീപൂർണമായി നിയന്ത്രണവിധേയമാക്കിയത്. കോട്ടയത്തുനിന്നുള്ള മൂന്ന് യൂനിറ്റും ചങ്ങനാശ്ശേരിയിൽനിന്നുള്ള ഒരു യൂനിറ്റും സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.