മധുസൂദനൻ
Posted On
date_range Updated On
date_range യുവതിയോട് അതിക്രമം: ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: യുവതിയോട് അതിക്രമം നടത്തിയ ഭർത്താവ് അറസ്റ്റിൽ. നീണ്ടൂർ കറ്റത്തിൽ വീട്ടിൽ മധുസൂദനനാണ് (44) അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഭാര്യ കോടതിയിൽനിന്ന് ഗാർഹിക പീഡനത്തിനെതിരെ സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു.
ഇത് നിലനിൽക്കെ ഇയാൾ കഴിഞ്ഞദിവസം വീട് പൂട്ടിയിടുകയും ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, ജോസഫ് ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.