Posted On
date_range Updated On
date_range സ്ലീപ്പർ ബസിന്റെ ഡീസല്‍ ടാങ്ക് ഇളകി റോഡില്‍ വീണു
ഏറ്റുമാനൂർ: ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ സ്ലീപ്പർ ബസിന്റെ ഡീസൽ ടാങ്ക് ഇളകി നടുറോഡിൽ വീണു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരിലേക്ക് പോകുന്ന സ്ലീപ്പർ ബസിന്റെ ഡീസൽ ടാങ്കാണ് എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ ഇളകിവീണത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ ആയിരുന്നു സംഭവം.
അടിച്ചിറ വളവിൽ വാഹനം തിരിയുന്നതിനിടെ ഡീസൽ ടാങ്ക് ഇളകി റോഡിൽ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഡീസൽ തെറിച്ചുവീണു. നാട്ടുകാർ വിവരമറിയിച്ചതോടെ അഗ്നിരക്ഷാ സേന സംഘം സ്ഥലത്തെത്തി. ഡീസൽ ടാങ്ക് നീക്കി റോഡ് കഴുകി വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.