Posted On
date_range Updated On
date_range പാടശേഖരത്തിൽ നീന്താനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു
ഏറ്റുമാനൂർ: പാടശേഖരത്തിലെ വെള്ളത്തിൽ നീന്താനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ചെറുവാണ്ടൂർ പാടശേഖരത്തിൽ നീന്താനിറങ്ങിയ മുണ്ടുവേലിമുകളേൽ ജോൺസ് സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്.
മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന പാടശേഖരത്തിൽ നീന്തുന്നതിന് സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ജോൺസ്. നീന്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സിൻ്റെ സഹായത്തോടെയാണ് ജോൺസിനെ കരയ്ക്കെത്തിച്ചത്. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
രാഷ്ട്രീയ റൈഫിൾ റെജിമെൻറിലായിരുന്ന ജോൺസിന് പൂനയിൽ 105 എ സി റെജിമെൻ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ലംമാറ്റത്തിനോടനുബന്ധിച്ചുള്ള അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. പുണെയിലേക്ക് പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
ഭാര്യ : ടിന്‍റു ജോൺസ്. മക്കൾ: ആതിര ജോൺ, ക്രിസ്റ്റോ എബി ജോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.