സ്​ത്രീശക്തിയുടെ ‘രാത്രിനടത്തം’ ഇന്ന് ഏറ്റുമാനൂരിൽ

ഏ​റ്റു​മാ​നൂ​ർ: ലോ​ക​വ​നി​താ​ദി​ന​ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ർ ശ​ക്തി​ന​ഗ​ർ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ വ​നി​ത​ക​ൾ​ക്കാ​യി രാ​ത്രി​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ക്ക് ​എം. സി ​റോ​ഡി​ൽ ശ​ക്തി​ന​ഗ​റി​ലു​ള്ള ഐ.​ഒ.​സി പെ​ട്രോ​ൾ പ​മ്പി​ന്​ മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ന​ട​ത്തം ന​ഗ​രം ചു​റ്റി ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര മൈ​താ​നി​ക്ക് സ​മീ​പം സ​മാ​പി​ക്കും.

ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ലൗ​ലി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി​ജി ചാ​വ​റ സ​ന്ദേ​ശം ന​ൽ​കും. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളെ കൂ​ടാ​തെ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന വ​നി​ത​ക​ളും ന​ട​ത്ത​ത്തി​ൽ പ​ങ്കാ​ളി​കാ​കും.

Tags:    
News Summary - Rathri Nadatham of female power on thursday in Ettumanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.