എബിസൺ ഷാജി
Posted On
date_range Updated On
date_range ബജിക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
ഏറ്റുമാനൂർ: ബജിക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ എബിസൺ ഷാജിയെയാണ് (20) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനാണ് സംഭവം. അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിൽ അവിടെ പ്രവർത്തിക്കുന്ന ബജിക്കടയിലെ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
എബിസണും സുഹൃത്തുക്കളും ചേർന്ന് ഇവിടെനിന്ന് ബജി കഴിച്ചു. ഇതിനുശേഷം ടിഷ്യൂപേപ്പർ ചോദിച്ചപ്പോൾ തീർന്നുപോയിയെന്ന് ജീവനക്കാരൻ പറഞ്ഞതിനുള്ള വിരോധംമൂലം ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കേസിലെ മറ്റു രണ്ടു പ്രതികളായ ശംഭു എന്ന അമൽ ബാബു, അപ്പു എന്ന അഖിൽ ജോസഫ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.