ജസ്റ്റിൻ
Posted On
date_range Updated On
date_range ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
ഏറ്റുമാനൂർ: ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അതിരമ്പുഴ കാരിത്തടത്തിൽ ജസ്റ്റിൻ ജേക്കബാണ് (50) അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞമാസം പിതാവിന്റെ സഹോദരപുത്രനെയാണ് അതിരമ്പുഴ മലയിൽ തടം ഭാഗത്ത് അരിവാൾകൊണ്ട് ആക്രമിച്ചത്. ജസ്റ്റിൻ ജേക്കബിന്റെ വളർത്തുനായെ വിഷം കൊടുത്തു കൊന്നത് ഇയാളാണെന്ന് തെറ്റിദ്ധരിച്ചുണ്ടായ വിരോധമാണ് കാരണം.
ആക്രമണത്തിൽ ബന്ധുവിന് സാരമായി പരിക്കേറ്റിരുന്നു. എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ സൈഫുദ്ദീൻ, ഡെന്നി പി. ജോയ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.