അ​ശ്വി​ൻ സു​രേ​ന്ദ്ര​ൻ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. നാ​ല്പ​ത്തി​മ​ല ത​ട​ത്തി​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ സു​രേ​ന്ദ്ര​നെ​യാ​ണ് (23) ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞൊ​ങ്ങി​ണി​ക്ക​വ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​യാ​ൾ അ​സ​ഭ്യം​പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും അ​ര​യി​ൽ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്റെ ക​ഴു​ത്തി​ന് വെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ത് ത​ട​ഞ്ഞ യു​വാ​വി​ന്റെ കൈ​യി​ൽ മു​റി​വേ​റ്റു. ഇ​വ​ർ ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ഞൊ​ങ്ങി​ണി ക​വ​ല ഭാ​ഗ​ത്ത് ന​ട​ന്ന ഗാ​ന​മേ​ള​ക്കി​ടെ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും യു​വാ​വ് ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ള്ള വി​രോ​ധം മൂ​ല​മാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും എ​സ്.​എ​ച്ച്.​ഒ ഷോ​ജോ വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Tags:    
News Summary - arrested for murder attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.