മോഹനൻ
Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി ഒളിവിലിരുന്നയാൾ അറസ്റ്റിൽ
ഏറ്റുമാനൂർ: കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. ഏറ്റുമാനൂർ വള്ളിക്കാട് പാറയിൽ മോഹനനെയാണ് (62) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ സ്വദേശിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നീട് അറസ്റ്റിലായ ഇയാൾ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽപോവുകയായിരുന്നു. ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ ജയപ്രസാദ്, സി.പി.ഒമാരായ അജിത്, ബാലഗോപാൽ, രാകേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.