കോട്ടയം: ചങ്ങാനാശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടികൂടി. ബംഗളൂരുവിൽ വിദ്യാർഥിയാണ് ആകാശ്. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നത്.
ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നു ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
ചങ്ങനാശേരി ഡി.വൈ.എസ്.പി കെ.പി. തോംസൺന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജെ. സന്ദീപ്, എസ്.ഐ രതീഷ് പി.എസ്., സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽ പോലീസ് ഓഫിസർ മാരായ ഷിജിൻ, നിയാസ് എം.എ എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശ്ശേരി എസ്.ബി കോളജ് ഭാഗത്തു നിന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.