കോട്ടയം: രാസലഹരികൾക്കടിമയായി ജില്ലയിൽ ചികിത്സ തേടുന്നവരിൽ കൂടുതൽ കൗമാരക്കാരെന്ന് കണക്കുകൾ. എക്സൈസ് വകുപ്പിന്റെ കീഴിൽ പാലായിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷന് സെന്ററിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 149 കൗമാരക്കാരാണ് കൗൺസിലിങിനും ചികിത്സക്കുമായി എത്തിയത്. ഇതിൽ 20 പേർ 15ൽ താഴെ പ്രായമുള്ളവരാണ്. ഇവരിൽ 14 പേരും ഫെബ്രുവരിയിലാണ് ചികിത്സ തേടിയത്.
18ന് താഴെ പ്രായമുള്ള 95 പേർ ജനുവരിയിലും 34 പേർ ഫെബ്രുവരിയിലും ’വിമുക്തി’യിലെത്തി. 30ൽ താഴെയുള്ള 238 പേരും ഇക്കാലയളവിൽ ചികിത്സ തേടി. 30 വയസ്സിൽ മുകളിൽ പ്രായമുള്ള 327 പേരും കഴിഞ്ഞ രണ്ടുമാസത്തിനിടെ ചികിത്സ തേടി. ഇവരിൽ ഭൂരിഭാഗവും മദ്യാസക്തിയുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടിയത്. എന്നാൽ, കൗമാരക്കാർ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് എത്തുന്നതെന്ന് വിമുക്തി അധികൃതർ പറയുന്നു.
അടുത്തകാലത്തായി കേന്ദ്രത്തിലേക്ക് എത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇതിൽ പെൺകുട്ടികളും ഉണ്ടെന്നും ഇവർ പറയുന്നു. ‘വിമുക്തി’യിലെ കണക്ക് മാത്രമാണിത്. മറ്റ് ചികിത്സകേന്ദ്രങ്ങളിൽ എത്തിയവരെ കൂടി പരിഗണിക്കുമ്പോൾ എണ്ണം ഇനിയും ഉയരാമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.