30 വർഷമായി ഒളിവിലായിരുന്ന കള്ളനോട്ട്​ കേസ്​ പ്രതി അറസ്​റ്റിൽ

കോ​ട്ട​യം: വി​ചാ​ര​ണ​ക്കി​ടെ ഒ​ളി​വി​ൽ​പോ​യ ക​ള്ള​നോ​ട്ട് കേ​സ്​ പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. അ​തി​ര​മ്പു​ഴ കു​ന്നും​പു​റ​ത്ത് തോ​മ​സി​നെ​യാ​ണ്​ (68) വ​യ​നാ​ട് ക​മ്പ​ള​ക്കാ​ട് നി​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 1990ൽ ​തോ​മ​സി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. തു​ട​ർ​ന്ന്, കോ​ട​തി​യി​ൽ വി​സ്താ​രം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ക്രൈം​ബ്രാ​ഞ്ചി​ന്​ കേ​സ് കൈ​മാ​റി. നാ​ടു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​തെ​യാ​ണ് വ​ർ​ഷ​ങ്ങ​ളോ​ളം തോ​മ​സും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ട്ട​യം സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ലാ​ണ് വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ ഭാ​ഗ​ത്ത് ഇ​വ​ർ താ​മ​സി​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി കെ.​എം. സാ​ബു മാ​ത്യു​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി എ​സ്. അ​മ്മി​ണി​ക്കു​ട്ട​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ക​മ്പ​ള​ക്കാ​ട് പ​റ​ളി​ക്കു​ന്നി​ൽ തോ​മ​സ് നോ​ക്കി​ന​ട​ത്തു​ന്ന എ​സ്​​റ്റേ​റ്റി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ.​എ​സ്.​ഐ ഷാ​ജ​ൻ മാ​ത്യു, ബി. ​ഗി​രീ​ഷ്, പ്ര​മോ​ദ് എ​സ്. കു​മാ​ർ, ജാ​ഫ​ർ സി. ​റ​സാ​ഖ്, സു​നി​മോ​ൾ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Defendant in counterfeit note case arrested after 30 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.