കാണാതായ 30ഓളം ​മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് നൽകി കോട്ടയം സൈബർ പൊലീസ്

കോട്ടയം: മൂന്ന് മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നു കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പൊലീസ്.

ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽകരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു. കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിൽ നിരന്തരമായി നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഇത്രയും ഫോണുകൾ കണ്ടെത്താനായത്.

ചടങ്ങിൽ അഡീഷനൽ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജഗദീഷ് വി.ആർ., എ.എസ്.ഐ ഷൈൻ, സൈബർ സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ തിരികെ ലഭിച്ചവർ പൊലീസിന് നന്ദി രേഖപ്പെടുത്താനും മറന്നില്ല.

Tags:    
News Summary - kottayam Cyber ​​police found about 30 missing mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.