Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതിയെ ജില്ലയിൽ നിന്നും നാടുകടത്തി
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കം തലയാഴം പഞ്ചായത്ത് ഓഫിസിന് സമീപം വടവനത്ത് കിഴക്കേത്തറ വീട്ടിൽ അഗ്രേഷിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് അഗ്രേഷിനെ ഒരു വർഷത്തേക്ക് ജില്ലയിൽനിന്നും നാടു കടത്തി ഉത്തരവിട്ടത്.
വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, സംഘം ചേർന്ന് ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കുക, വധശ്രമം തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.