ജില്ലയില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയം; ആരോഗ്യമേഖലയിലെ 75പേര്‍ സ്വീകര്‍ത്താക്കളായി

കോട്ടയം: കോവിഡ് വാക്‌സിനേഷന്​ മുന്നോടിയായി ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തി​െവപ്പ്​ ഒഴികെ നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചത്. മൂന്നു കേന്ദ്രങ്ങളിലും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25പേര്‍ വീതം സ്വീകര്‍ത്താക്കളായി പങ്കെടുത്തു.

ജനറല്‍ ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിര്‍മല ജിമ്മിയുടെയും കലക്ടര്‍ എം. അഞ്ജനയുടെയും സാന്നിധ്യത്തിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്. കോവിന്‍ സോഫ്റ്റ്​വെയറില്‍ രജിസ്​റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കുന്നതുമുതല്‍ വാക്‌സിന്‍ സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മടങ്ങുന്നതുവരെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്ത് വിദഗ്ധ ചികിത്സക്കായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണവും പരീക്ഷിച്ച് കാര്യക്ഷമത ഉറപ്പാക്കി.

കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടപടി അവലോകനം ചെയ്തു. ഡ്രൈ റണ്‍ പൂര്‍ണ വിജയമാണെന്നും വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക്​ കുത്തി​െവപ്പ്​ നടത്തുന്നതിന് ജില്ല സജ്ജമാണെന്നും കലക്ടര്‍ പറഞ്ഞു.

ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, അര്‍.സി.എച്ച് ഓഫിസര്‍ ഡോ. സി.ജെ. സിതാര, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ലിൻറ ലാസര്‍, ബി. ശ്രീലേഖ തുടങ്ങിയവര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡ്രൈ റണ്‍ നടപടി ഏകോപിപ്പിച്ചു.

ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മുകേഷ് കെ.മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗം വത്സലകുമാരി കുഞ്ഞമ്മ എന്നിവര്‍ സംബന്ധിച്ചു.മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസഫ് ആൻറണി, നോഡല്‍ ഓഫിസര്‍ ഡോ. അനീഷ് വര്‍ക്കി എന്നിവര്‍ നടപടിക്ക്​ നേതൃത്വം നല്‍കി.



Tags:    
News Summary - covid vaccine dry run success in district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.