ചേർത്തല: സാമൂഹികവിരുദ്ധർക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ഗൃഹനാഥനെയും ഭാര്യയെയും മർദിച്ചതായി പരാതി. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ചെറുകുന്നത്ത് വെളിയിൽ സുധാകരൻ (56), ഭാര്യ സജിത എന്നിവരെയാണ് ഒരു സംഘം ആളുകൾ വീട് കയറി ആക്രമിച്ചത്. ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. വീട്ടിലെ നായ കുരയ്ക്കുന്നത് കേട്ടാണ് സുധാകരനും സജിതയും പുറത്തിറങ്ങിയത്. ഉടനെ ഇരുവരെയും ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു.
പരിക്കേറ്റ ഇരുവരെയും ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അർത്തുങ്കൽ പൊലീസിൽ പരാതി നൽകി. പ്രദേശത്ത് ആൾ താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് താവളമടിച്ച സാമൂഹികവിരുദ്ധർക്കെതിരെ പരാതിപ്പെട്ടെന്ന് ആരോപിച്ചായിരുന്നു മർദനം. സുധാകരൻ സി.പി.ഐ തിരുവിഴ മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. അക്രമികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ചേർത്തല സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.