പ്രതീകാത്മക ചിത്രം
കോട്ടയം: അർഹിക്കുന്ന വില ലഭിച്ചാലേ റബർ വിൽക്കൂ എന്ന കർഷകരുടെ നിലപാടിനൊടുവിൽ കേരളത്തിൽ നിന്നും റബർ സംഭരിക്കാൻ തയാറായി കമ്പനികൾ. കേരളത്തിൽ നിന്നും നാമമാത്രം റബർ സംഭരിച്ച ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ റബർ ഇറക്കുമതി ചെയ്യുന്ന രീതിയായിരുന്നു ഡീലർമാരും കമ്പനികളും സമീപകാലത്തായി സ്വീകരിച്ചു വന്നിരുന്നത്. ഇത് സംസ്ഥാനത്തെ റബർ കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു.
കേരളത്തിൽ ഒരു കിലോ റബറിന് 210 രൂപ വരെ വില എത്തിയിരുന്നു. എന്നാൽ വീണ്ടും റബറിന്റെ വില കുത്തനെ ഇടിയുന്ന സാഹചര്യമുണ്ടായി. അത് കമ്പനികളുടെ തന്ത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ അർഹിക്കുന്ന വില ലഭിക്കാതെ റബർ വിൽക്കില്ലെന്ന നിലപാടിലേക്ക് അവർ മാറുകയായിരുന്നു.
ഇതോടെ വിപണിയിൽ ഗുണനിലവാരമുള്ള റബർഷീറ്റിന്റെ ലഭ്യത വലിയ തോതിൽ കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന റബർ ഷീറ്റുകൾ വ്യാപകമായി കേടാകുന്ന സാഹചര്യവുമുണ്ടായി. റബർ കയറ്റി വരുന്ന ലോറികളിൽ നിന്നും ഷീറ്റുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. നിലവിൽ കർഷക സംഘങ്ങളിൽ നിന്നുൾപ്പെടെ ഈ കമ്പനികൾ റബർ ശേഖരിച്ചു തുടങ്ങിയതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ‘മാധ്യമ’ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.