Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ചങ്ങനാശ്ശേരി: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് വാഴൂർ റോഡിൽ റെയിൽവേ മേൽപാലത്തിന് സമീപം ഗുഡ്ഷെഡ് റോഡിലായിരുന്നു അപകടം. ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് ഫയാസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതും തീപിടിക്കുകയായിരുന്നു. മുൻഭാഗത്താണ് തീ ഉയർന്നത്. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഗണേഷ് കുമാർ, മുഹമ്മദ് സാലിഹ്, ബെന്നി, അതുൽദേവ്, അഭിലാഷ് ശേഖർ, പ്രവീൺ, സിബിച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.