റെ​യി​ൽ​വേ പാ​ർ​ക്കി​ങ് ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്

വാ​ഹ​ന​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത​നി​ല​യി​ൽ

റെയിൽവേ പാർക്കിങ് ഫീസ് വർധിപ്പിച്ചു; വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡരികിൽ

ചങ്ങനാശ്ശേരി: റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കുമാണ് പാർക്കിങ് ഫീസ് വർധിപ്പിച്ചത്. ദീർഘദൂരം ജോലിക്ക് ദിവസവും പോയി വരുന്നവർ സ്‌റ്റേഷനിൽ വാഹനം പാർക്ക് ചെയ്തു പോകുന്നവരാണ്. പാർക്കിങ്ങിന് പ്രതിമാസ പാസുണ്ടെങ്കിലും കരാറുകാർ നൽകുന്നില്ല. കാറിൽ എത്തുന്നവർക്ക് 80 രൂപയും ഇരുചക്ര വാഹനയാത്രികർക്ക് 30 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.

റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ വരുന്നവർക്കും ഈ ഫീസ് ബാധകമാണ്. ഫീസ് വർധിപ്പിച്ചതോടെ, റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതു കാരണം എസ്.എച്ച് ജങ്ഷൻ മുതൽ റെയിൽവേ ബൈപാസ് ജങ്ഷൻ വരെ ഗതാഗതക്കുരുക്കാണ്. രാവിലെ മുതൽ ഇവിടെ വാഹനങ്ങളുടെ നീണ്ടനിരയാണ്. മാസം വാഹന പാർക്കിങ്ങിനു വേണ്ടി തന്നെ വലിയൊരു തുക മാറ്റിവെക്കേണ്ട ഗതികേടിലാണ് സ്ഥിരം യാത്രക്കാർ.

Tags:    
News Summary - Railway parking fees increased; vehicles are parked on the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.