60 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: വാ​ഴൂ​ർ റോ​ഡി​ൽ അ​പ്സ​ര തി​യ​റ്റ​റി​ന് സ​മീ​പം ഗോ​ഡൗ​ണി​ൽ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ 60 ചാ​ക്കു​ക​ളി​ലാ​യി 45,000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. നാ​ലു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗോ​ഡൗ​ൺ ഉ​ട​മ ഫാ​ത്തി​മാ​പു​രം പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​മീ​ർ ഖാ​ൻ, ളാ​യി​ക്കാ​ട് കു​ന്നു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ​ര​ൺ ശ​ശി (31), കാ​ക്കാം​തോ​ട് വാ​ലു​മ്മ​ച്ചി​റ​വീ​ട്ടി​ൽ ഹ​രീ​ഷ് (35), മാ​ന​ന്ത​വാ​ടി വി​മ​ല ന​ഗ​ർ പ​ടി​ഞ്ഞാ​റ​റ്റേ​തി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (46) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ക് അ​പ് വാ​ൻ ഉ​ട​മ വ​യ​നാ​ട് തി​രു​വ​നം സ്വ​ദേ​ശി പി. ​ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്തു.

സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന്​ ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ.​എ​സ്.​പി അ​ർ​ഷാ​ദ് സ​ദാ​ന​ന്ദ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ സ​ജി​ത്ത്, അ​രു​ൺ​ദേ​വ്, രാ​ജേ​ഷ്, പ്രൊ​ബേ​ഷ​ന​ൽ എ​സ്.​ഐ സു​കേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ, നി​യാ​സ്, പ്ര​തീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​​ങ്കെ​ടു​ത്തു. മൈ​സൂ​രി​ൽ നി​ന്നെ​ത്തി​യ പി​ക് അ​പ് വ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഗോ​ഡൗ​ൺ പൂ​ട്ടി സീ​ൽ ചെ​യ്തു. പി​ക് അ​പ് വാ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - 60 bags of banned tobacco products seized; four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.