കെ.റെയിൽ; അ​ന്ന്​ വീ​ട് വി​ൽ​ക്കാ​ൻ പോ​സ്റ്റി​ട്ട വീ​ട്ട​മ്മ ഇ​ന്ന്​ ഹാ​പ്പി

ച​ങ്ങ​നാ​ശ്ശേ​രി: കെ.​റെ​യി​ല്‍ സി​ല്‍വ​ര്‍ ലൈ​ന്‍ പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍ വി​ല്‍പ​ന​യ്‌​ക്കെ​ന്ന് പോ​സ്റ്റി​ട്ട് വീ​ട്ട​മ്മ സ​നി​ല​യും ഇ​പ്പോ​ൾ ഹാ​പ്പി​യാ​ണ്. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി സ​നി​ല ഡ​ര്‍ബി​നാ​ണ് കെ.​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ശ​ക്ത​മാ​യ​പ്പോ​ൾ ഫേ​സ്ബു​ക്കി​ല്‍ 50 ല​ക്ഷം രൂ​പ​യു​ടെ വീ​ടും സ്ഥ​ല​വും 40 ല​ക്ഷം രൂ​പ​യ്ക്ക് വി​ല്‍പ്പ​ന​യ്‌​ക്കെ​ന്ന് പോ​സ്റ്റി​ട്ട​ത്.

അ​ന്ന​ത്തെ സ​നി​ല​യു​ടെ ഫെ​സ് ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍ണ​രൂ​പം ഇ​ങ്ങ​നെ​യാ​യി​രു​ന്നു:

‘‘ഞാ​ന്‍ ച​ങ്ങ​നാ​ശ്ശേ​രി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു വ്യ​ക്തി ആ​ണ്. കെ.​റെ​യി​ല്‍ പാ​ത​യി​ലു​ള്ള എ​ന്റെ വീ​ടും സ്ഥ​ല​വും ഞാ​ന്‍ വി​ല്‍ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എ​നി​ക്ക് ഈ ​വീ​ടി​നും സ്ഥ​ല​ത്തി​നും 50 ല​ക്ഷം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ നാ​ല് ഇ​ര​ട്ടി വി​ല പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​മാ​ണ്. അ​ത്ര​യും പ​ണം സ്വീ​ക​രി​ക്കാ​നു​ള്ള ക​പ്പാ​സി​റ്റി ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഞാ​ന്‍ എ​ന്റെ സ്ഥ​ലം 40 ല​ക്ഷം രൂ​പ​യ്ക്ക് വി​ല്‍ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. കെ-​റെ​യി​ലി​നെ അ​നു​കൂ​ലി​ക്കു​ന്ന ഏ​തെ​ങ്കി​ലും മ​ഹ​ത് വ്യ​ക്തി​ക​ള്‍ക്ക് ഈ ​വീ​ട് വാ​ങ്ങു​വാ​ന്‍ ആ​ഗ്ര​ഹം ഉ​ണ്ടെ​ങ്കി​ല്‍ ഇ​ത് വാ​ങ്ങി​യ​തി​ന് ശേ​ഷം നാ​ല് ഇ​ര​ട്ടി ലാ​ഭ​ത്തി​ന് അ​വ​കാ​ശി​ക​ളാ​കാം. വേ​ണ്ട​വ​ര്‍ അ​റി​യി​ക്കു​ക, വേ​ണ്ടാ​ത്ത​വ​ര്‍ ആ​വി​ശ്യ​മു​ള്ള​വ​രി​ലേ​യ്ക്ക് ഷെ​യ​ര്‍ ചെ​യ്യു​ക. പോ​സ്റ്റി​നൊ​പ്പം വീ​ടി​ന്റെ ചി​ത്ര​വും ചേ​ര്‍ത്തി​ട്ടു​ണ്ട്..’’

മാ​മ്മൂ​ട് മ​രി​യ​ന്‍ ലൈ​നി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ആ​റ് സെ​ന്റ് സ്ഥ​ല​വും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ വീ​ടാ​ണി​ത്. അ​മ്മ​യും ഭ​ര്‍ത്താ​വും മൂ​ന്നു കു​ട്ടി​ക​ളു​മാ​ണ് ഇ​വീ​ട്ടി​ലു​ള്ള​ത്. ഇ​ന്നി​പ്പോ​ൾ പ​ദ്ധ​തി റ​ദ്ദ് ചെ​യ്ത് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ​നി​ല തൊ​ടു​പു​ഴ​യി​ൽ ജോ​ലി​യി​ലാ​ണ്. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ആ​ഗ്ര​ഹി​ച്ച്​ നി​ർ​മി​ച്ച സ്വ​പ്ന​ഭ​വ​ന​ത്തി​ൽ പേ​ടി കൂ​ടാ​തെ ഇ​നി ക​ഴി​യാ​മെ​ന്നും സ​നി​ല സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.

Tags:    
News Summary - housewife who posted about selling her house that day is happy today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.