സെ​ന്‍റ് ഗി​റ്റ്‌​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി

പാ​ത്ത​മു​ട്ട​ത്ത് ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

സെ​ൻ​സ​സ്; സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ൽ പ​ങ്കു​ചേ​ർ​ന്ന് കാ​മ്പ​സു​ക​ൾ

കോ​ട്ട​യം: ദേ​ശീ​യ സെ​ൻ​സ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി കു​ടും​ബ​ങ്ങ​ൾ സ്വ​ന്ത​മാ​യി ഓ​ൺ​ലൈ​നി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ. കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ്പ​സു​ക​ളി​ൽ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രാ​ൾ​ക്ക് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ കു​ടും​ബ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ലെ 34 ചോ​ദ്യ​ങ്ങ​ളും ല​ളി​ത​മാ​യ​തു കൊ​ണ്ടു​ത​ന്നെ അ​നാ​യാ​സം ഉ​ത്ത​രം ന​ൽ​കാ​നാ​കും. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നെ തു​ട​ർ​ന്ന് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് കാ​മ്പ​സു​ക​ളി​ലെ ക്ര​മീ​ക​ര​ണ​മെ​ന്ന് കാ​മ്പ​സു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ൻ​സ​സ് ഓ​ഫി​സ​ർ പി.​എ. അ​മാ​ന​ത്ത് പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക്, ഐ.​എ​ച്ച്.​ആ​ർ.​ഡി പു​തു​പ്പ​ള്ളി, പാ​മ്പാ​ടി കെ.​ജി. കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി എ​സ്.​ബി. കോ​ള​ജ്, ച​ങ്ങാ​ശേ​രി ക്രി​സ്തു​ജ്യോ​തി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, പാ​ലാ സെൻറ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, മു​രി​ക്കും​വ​യ​ൽ ശ്രീ​ശ​ബ​രീ​ശ കോ​ള​ജ്, കോ​ട്ട​യം പാ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ്, വൈ​ക്കം ശ്രീ​മ​ഹാ​ദേ​വ കോ​ള​ജ്, ക​ടു​ത്തു​രു​ത്തി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, പ​ള്ളം ബി​ഷ​പ് സ്പീ​ച്ച്ലി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ചേ​ർ​പ്പു​ങ്ക​ൽ ബി​ഷ​പ് വ​യ​ലി​ൽ മെ​മ്മോ​റി​യ​ൽ ഹോ​ളി​ക്രോ​സ് കോ​ള​ജ്, മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്‌​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ന്നു.

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച വ​രെ ആ​കെ 20109 പേ​ർ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്തി. ഈ ​മാ​സം 30 വ​രെ https://se.census.gov.in/ വ​ഴി കു​ടും​ബ​ങ്ങ​ൾ​ക്ക് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്താം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ൽ ട്യൂ​ട്ടോ​റി​യ​ൽ വി​ഡി​യോ​ക​ളും പോ​ർ​ട്ട​ലി​ലു​ണ്ട്. സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ചെ​യ്ത ശേ​ഷം ല​ഭി​ക്കു​ന്ന 11 അ​ക്ക എ​സ്.​ഇ ഐ.​ഡി പി​ന്നീ​ട് എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തു​മ്പോ​ൾ അ​വ​ർ​ക്ക് ന​ൽ​ക​ണം.

Tags:    
News Summary - Census: Campuses Participate in Self-Enumeration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.