തകർന്ന പാലത്തിന്​ സമീപം അരുൺ ബേബി, ദേവനാരായണൻ എന്നിവർ സുഹൃത്ത് ശ്രീജിൽ മനോജിനൊപ്പം

പാലം തകർന്ന്​​ തോട്ടിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തി

തലയാഴം: പഞ്ചായത്തിലെ ആറാം വാർഡിലെ ഉരുന്നുകട പുത്തൻ പാലം തോടിന്​ കുറുകെയുള്ള പാലം തകർന്ന്​ ആഴമുള്ള തോട്ടിൽ വീണ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.

എട്ടാം ക്ലാസ് വിദ്യാർഥി അരുൺ ബേബി (13), ആറാം ക്ലാസ് വിദ്യാർഥി ദേവനാരായണൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്​ച ഉച്ചക്ക്​ ഒന്നോടെയാണ് അപകടം.

തലയാഴം ആറാം വാർഡിലെ ഈട്ടത്തറ കോളനിയിലേക്കുള്ള എളുപ്പ മാർഗമായ പാലത്തിങ്കൽ ചാലുപീടിക റോഡി​െൻറ അവസാനമാണ് ഈ പാലം.

പത്ത് വർഷം മുമ്പ് പഞ്ചായത്ത് നാല്​ കോൺക്രീറ്റ്​ തൂണിൽ സ്ലാബിട്ട്​ തീർത്ത പാലത്തി​െൻറ നടുഭാഗത്തെ സ്ലാബുകളാണ് തകർന്നത്. ഈട്ടത്തറ കോളനിയിൽ കളിക്കാൻ പോയ ശേഷം സൈക്കിളിൽ വീട്ടിലേക്ക്​ മടങ്ങിയ മൂന്ന്​ കുട്ടികളിൽ രണ്ട്​ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

ഒമ്പതാം ക്ലാസ് വിദ്യാർഥി ശ്രീജിൽ മനോജ് സൈക്കിളിൽ ആദ്യം പാലത്തിൽ മറുകര കടന്നു.

പിന്നാലെ സൈക്കിളുകളുമായി അരുൺ ബേബി, ദേവനാരായണൻ എന്നിവർ പാലത്തിൽ കയറിയപ്പോഴാണ് സ്ലാബ് തകർന്ന് ആഴമുള്ള ചളിനിറഞ്ഞ തോട്ടിലേക്ക്​ സൈക്കിളുകളുമായി വീണത്​.

പാലത്തി​െൻറ കോൺക്രീറ്റ്​ തൂണിൽ പിടിച്ചുകിടന്ന കുട്ടികളുടെ നിലവിളി കേട്ട്​ എത്തിയ ചാലുപീടിക വീട്ടിൽ കൃഷ്‌ണകുമാറും സുഹൃത്തും ചേർന്ന്​​ കരക്കെത്തിച്ചു. ദേവനാരായണ​െൻറ മുഖത്തും നെഞ്ചിലും പോറലുകൾ ഉണ്ടായതൊഴിച്ചാൽ ഇരുവർക്കും വേറെ പരിക്കില്ല.

Tags:    
News Summary - boys rescued after fell in to stream due to bridge collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.