കോട്ടയത്ത്​ 57 കാരന് ബ്ലാക്ക് ഫംഗസ്

ഗാന്ധിനഗർ: കോവിഡ് രോഗത്തോടൊപ്പം ബ്ലാക്ക് ഫംഗസ് ബാധിച്ച ഗൃഹനാഥൻ കോവിഡ് വിമുക്തനായി.എന്നാൽ ബ്ലാക്ക് ഫംഗസ് രോഗത്തിന് ആശ്വാസമായില്ല. കാഞ്ഞിരപ്പള്ളി പൊൻകുന്നംസ്വദേശിയായ 57 കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 14ന് ശ്വാസം മുട്ടലിനെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.15 ന് കോവിഡ് സ്ഥിരീകരിച്ചു. 17 ന് കണ്ണു വേദനയും ഉണ്ടായതിനെ തുടർന്ന് മുണ്ടക്കയം ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തിയെങ്കിലും ഇരുകണ്ണുകളുടേയും വേദനയ്ക്ക് കുറവ് ഉണ്ടായില്ല.

ഇന്നലെ നടത്തിയ വിദഗ്ദ പരിശോധനയിൽ കോവിഡ് വിമുക്തനായെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് മുക്തയായ പത്തനംതിട്ട തടിയൂർ സ്വദേശിയായ 52 കാരിയെ ബ്ലാക്ക് ഫംഗസ് സംശയിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Tags:    
News Summary - black fungus confirmed for 57 year old in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.