ബി ആഷിക്(ജില്ല പ്രസി.),
മേൽബിൻ ജോസഫ് (സെക്ര.)
പൂഞ്ഞാർ: എസ്.എഫ്.ഐ ജില്ല പ്രസിഡന്റായി ബി. ആഷികിനെയും സെക്രട്ടറിയായി മേൽബിൻ ജോസഫിനെയും തെരഞ്ഞെടുത്തു. പൂഞ്ഞാറിൽ നടന്ന ജില്ല സമ്മേളനത്തിൽ 49 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: അർജുൻ മുരളി, ഡി.കെ. അമൽ, മീനു എം. ബിജു (വൈസ് പ്രസി) , പി.ജെ. സഞ്ജയ്, വൈഷ്ണവി ഷാജി (ജോ. സെക്ര), എസ്. നന്ദു, രാഹുൽ രാജേന്ദ്ര്, അശ്വിൻ ബിജു, വി.ആർ. രാഹുൽ, അഭിരാമി പ്രസാദ്, പി.എസ്. യദുകൃഷ്ണൻ (സെക്രട്ടേറിയറ്റ് അംഗങ്ങൾ). വിദ്യാർഥികൾക്കിടയിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചർച്ചകൾക്ക് ജില്ല സെക്രട്ടറി മേൽബിൻ ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗം അഞ്ജു കൃഷ്ണ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡന്റ് കെ. അനുശ്രീ, കേന്ദ്ര കമ്മിറ്റി അംഗം കെ.വി. അനുരാഗ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.