representative image

കുമരകത്തിനു പിന്നാലെ അയ്മനവും ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ നടത്തിയ ജനകീയ കൂട്ടായ്​മക്ക്​ സർക്കാറി​െൻറ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തി​െൻറ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവർത്തികമാക്കിയത്. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കി വിജയിപ്പിച്ച ആദ്യപഞ്ചായത്തായി അയ്മനം പ്രഖ്യാപിക്കപ്പെടും. അയ്മനത്തെ അന്താരാഷ്​ട്ര ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടി ഉത്തരവാദിത്ത ടൂറിസം മിഷൻ നേതൃത്വത്തിൽ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിലൂടെ അയ്മനം നേടിയത്

1. സെപഷൽ ടൂറിസം ഗ്രാമസഭ: നടന്നത് - 2018 ജനുവരി 18 (ഈ ഗ്രാമസഭയിലൂടെയാണ് അയ്മനം പഞ്ചായത്തി​െൻറ പ്രധാന ടൂറിസം പദ്ധതികൾ രൂപംകൊണ്ടത്. ചീപ്പുങ്കൽ പാർക്ക് പദ്ധതിയും വലിയമക്കുഴി പദ്ധതിയും ഇതിൽപെടും)

2. രണ്ട് ഘട്ടമായി 1000 പേർക്ക് തൊഴിൽ പരിശീലനം -(ആദ്യഘട്ടം: 2020 മാർച്ച് 31ന് മുമ്പ് 600 പേർക്ക് മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുമ്പോൾ പൂർത്തിയാക്കണം എന്നതായിരുന്നു, 607 പേർക്ക് പരിശീലനം നൽകി. രണ്ടാംഘട്ട പരിശീലനത്തി​െൻറ ഉദ്​ഘാടനം 17ന് നടക്കും.)

3. പ്രദേശവാസികളുടെ ടൂറിസം സംരംഭങ്ങൾ ആരംഭിക്കണം (വിവിധങ്ങളായ 118 സംരംഭങ്ങൾ പ്രവർത്തനസജ്ജമായി, 10 എണ്ണം പ്രവർത്തനം ആരംഭിച്ചു, 14 യൂനിറ്റുകൾ പ്രവർത്തനോദ്​ഘാടനം 17ന് നടക്കും.)

4. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങളും ഇവൻറുകളും ആരംഭിക്കണം (ആമ്പൽ ഫെസ്​റ്റ്​ 2019 ഡിസംബർ 17ന് ഉദ്​ഘാടനം ചെയ്തു.)

5. പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജുകൾ ആരംഭിക്കണം: വില്ലേജ് വാക്, പാഡി ഫീൽഡ് വാക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിവ നടന്നുവരുന്നു.

6. കൾചറൽ എക്സ്പീരിയൻസ് പാക്കേജ് തുടങ്ങണം: സംസ്ഥാന അടിസ്ഥാനത്തിലുള്ള പാക്കേജിൽ അയ്മനത്തെ ഉൾപ്പെടുത്തി പാക്കേജ് തയാറായി 17ന് പ്രഖ്യാപിക്കും.

7. തദ്ദേശ ടൂർ സഹായികൾ, ഗൈഡുമാർ ഉണ്ടാകണം: ഒരു സ്​റ്റേറ്റ് ​െലവൽ ഗൈഡും 24 കമ്യൂണിറ്റി ടൂർ ലീഡർമാരുമുണ്ട്.

8. ഗ്രാമീണ ടൂറിസം പാക്കേജുകൾ നടന്ന് വരുന്നു.

9. വാട്ടർ ഔട്ട്​െലറ്റുകൾ സ്ഥാപിക്കണം: നാല്​ വീടുകളിൽ ഓപൺ ഐസ് പ്രോജക്ടുമായി ചേർന്ന് വാട്ടർ ഔട്ട്​ലെറ്റുകൾ സ്ഥാപിച്ചു.

10. മാലിന്യ സംസ്കരണത്തിന് പ്രത്യേക ഊന്നൽ: വീടുകളിൽനിന്ന് മാലിന്യസംസ്കരണത്തിന് ഗ്രൂപ്പുകളുണ്ട്. വേമ്പനാട് കായൽ ക്ലീനിങ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് നടപ്പാക്കി.

11. ടൂറിസം മേഖല പ്ലാസ്​റ്റിക് മുക്തമാക്കാൻ പദ്ധതി: ഹൗസ് ബോട്ടുകൾ, ശിക്കാരികൾ, മോട്ടോർ ബോട്ടുകൾ എന്നിവയും റിസോർട്ടും 2020 ജനുവരി ഒന്നിന് പ്ലാസ്​റ്റിക്മുക്തമായി. ഇതിനായി തുണിസഞ്ചികൾ ആർ.ടി മിഷൻ നൽകി. വീടുകളിലേക്ക് പഞ്ചായത്തും നൽകി.

12. ഡെസ്​റ്റിനേഷൻ കോഡ് ഓഫ് കോണ്ടക്ട് നടപ്പാക്കണം: ടൂറിസ്​റ്റുകൾക്കും സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കുമുള്ള കരട് തയാറാക്കി.

13. പ്രാദേശിക ടൂറിസം റിസോഴ്​സ്​ മാപ്പിങ് നടത്തി. കരട് ഡയറക്ടറി പഞ്ചായത്തിന് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.