കോട്ടയം: രുചിവിസ്മയം തീർക്കുന്ന കരിഞ്ചീരക കോഴിയാണ് നാഗമ്പടത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ താരം. കുടുംബശ്രീ ഫുഡ് കോർട്ടിലാണ് കരിഞ്ചീരക കോഴി ഒരുക്കിയിരിക്കുന്നത്. കരിഞ്ചീരകം ചേർത്ത പ്രത്യേക മസാലയാണ് ഈ കോഴിയുടെ രുചിക്കൂട്ട്. കോട്ടയത്തിന്റെ സ്വന്തം കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും മേളയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
പിടിയും കോഴിയും ഏറെ ആവശ്യക്കാരുള്ള മറ്റൊരു വിഭവമാണ്. വിവിധ ജില്ലയിൽനിന്നുള്ള വിഭവങ്ങൾക്ക് പുറമേ ഹൈദരാബാദി ബിരിയാണി, ലസി, ചോലെ ബട്ടൂര, ബഡാ പാവ്, ബട്ടർ പാവ് ബജി, തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങളും നിന്നുള്ള നൂഡിൽസ്, ചിക്കൻ, വെജ് - ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്, സ്പ്രിങ് പൊട്ടറ്റോ, ഭേൽപൂരി, സേവ്പൂരി എന്നിവയും ഫുഡ് കോർട്ടിൽ ഉണ്ട്. കനത്ത ചൂടിനെ വെല്ലാൻ പച്ചമാങ്ങ, കാന്താരി നെല്ലിക്ക, പൈനാപ്പിൾ എന്നിങ്ങനെ വിവിധ ജ്യൂസുകളും ലഭ്യമാണ്. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 12 ഫുഡ് സ്റ്റാളുകളാണുള്ളത്. മിൽമയുടെ സ്റ്റാളും ഫുഡ്കോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.