കുറവിലങ്ങാട് താലൂക്ക് ആശുപത്രി ജില്ല ആശുപത്രി നിലവാരത്തിലാക്കണം; മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം.‘കാ​യ​ക​ൽ​പം’ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ലാ​ണ് വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഏ​ക ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ് കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഷ്വാ​ലി​റ്റി ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​പ​ര്യാ​പ്ത​ത ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണ്.കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 33.44 കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. 54 കി​ട​ക്ക​യു​ള്ള ആ​ശു​പ​ത്രി​യി​ൽ ദി​വ​സേ​ന 500ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. വി​ദ​ഗ്ധ ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മി​ക്ക​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

പു​തി​യ പാ​ലി​യേ​റ്റീ​വ് ബ്ലോ​ക്കും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്കും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ നി​ല​വി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം മ​തി​യാ​കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ അ​നി​വാ​ര്യ​മാ​ണ്. എ​ൻ.​എ​ച്ച്.​എം വ​ഴി ല​ഭി​ച്ചി​രു​ന്ന പീ​ഡി​യാ​ട്രീ​ഷ്യ​ന്റെ സേ​വ​നം അ​വ​സാ​നി​ച്ച​തോ​ടെ കു​ട്ടി​ക​ളെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും ഐ.​സി.​എ​ച്ചി​ലേ​ക്കും റ​ഫ​ർ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഷ്വാ​ലി​റ്റി​ക്ക് ആ​കെ ആ​റ് സി.​എം.​ഒ/​അ​സി​സ്റ്റ​ന്റ് സ​ർ​ജ​ൻ ത​സ്തി​ക മാ​ത്ര​മാ​ണു​ള്ള​ത്. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്.

എം.​സി. റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​റ​ൽ സ​ർ​ജ​ൻ ത​സ്തി​ക​യും അ​ത്യാ​വ​ശ്യ​മാ​ണ്. രാ​ത്രി ലാ​ബ്, എ​ക്‌​സ്-​റേ, ഫാ​ർ​മ​സി, ഇ.​സി.​ജി. സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Upgrade Kuravilangad Taluk Hospital to District Level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.