കോട്ടയം: കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി, കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ്ഓഫിസിന് മുന്നിൽ മഹാധർണ നടത്തി. രാജ്ഭവനുകളുടെ മുന്നിൽ നടന്നുവരുന്ന മഹാധർണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ധർണ. കേരള കർഷക യൂനിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ തകർച്ചയെ തുടർന്ന് കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കോർപറേറ്റ് അനുകൂലമായ കൃഷി നിയമങ്ങൾ നടപ്പാക്കുന്നതിനാലാണ് ഇത്രയും പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആര്. രഘുനാഥൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂനിയൻ ഭാരവാഹികളായ വി.പി. കൊച്ചുമോൻ, റെജി സക്കറിയ, പി.ജെ. വർഗീസ്, കെ.എം. രാധാകൃഷ്ണൻ, പി.എം. പ്രഭാകരൻ, വി.ബി. ബിനു, ഒ.പി.എ. സലാം, പി.കെ കൃഷ്ണൻ, ജോൺ. വി. ജോസഫ്, ഇ.എൻ. ദാസപ്പൻ, ടി.ജെ. ജോണിക്കുട്ടി, എ.ജി. അജയകുമാർ, സന്തോഷ് കല്ലറ, മാത്തച്ചൻ പ്ലാത്തോട്ടം, ഡാൻ കൂനാനിക്കൽ, ഖലീൽ റഹ്മാൻ, എം.കെ. ദിലീപ്, ടി.വി. ബേബി, റഷീദ് കോട്ടപ്പള്ളി, ജോസ് കുറ്റ്യാനിമറ്റം തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി.കെ. സന്തോഷ് കുമാർ സ്വാഗതവും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി പി.വി. പ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.