ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ വെള്ളം കയറിയ നിലയില്‍
ചങ്ങനാശ്ശേരി: കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചങ്ങനാശ്ശേരിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി. എലവേറ്റഡ് എ.സി റോഡിലും വെള്ളം കയറി.
മനയ്ക്കച്ചിറ, കിടങ്ങറ, ഒന്നാം പാലം എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളമുണ്ട്. ഗതാഗത തടസ്സമില്ല. എ.സി കനാല്‍ കവിഞ്ഞതോടെ എ.സി കോളനിയിലും താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചങ്ങനാശ്ശേരി താലൂക്കില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നെടുംകുന്നം, വാകത്താനം, തോട്ടക്കാട്, വാഴപ്പള്ളി പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭ എന്നിവിടങ്ങളിലെ ഫാത്തിമമാത ചര്‍ച്ച് പാരിഷ്ഹാള്‍ നെടുമണ്ണില്‍, തൃക്കൊടിത്താനം ഗവ.എല്‍.പി സ്കൂള്‍, ചീരഞ്ചിറ ഗവ.എല്‍.പി സ്കൂള്‍, സചിവോത്തമപുരം മഹാത്മ അയ്യന്‍കാളി സ്മാരക ഹാള്‍, പെരുന്ന വെസ്റ്റ് ഗവ.യു.പി സ്കൂള്‍, പൂവം ഗവ.യു.പി സ്കൂള്‍ പെരുന്ന ഗവ.എല്‍.പി സ്കൂള്‍ പുഴവാത് ഗവ.എല്‍.പി സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.
താലൂക്കിലെ പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ പൂവം, നക്രാല്‍പുതുവല്‍, മൂലേല് പുതുവേല്‍, മനയ്ക്കച്ചിറ, കോമങ്കേരിച്ചിറ, പായിപ്പാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ്, പെരുമ്പുഴക്കടവ്, പൂവം, ടെങ്കോ പാലം, പാറക്കല്‍ കലുങ്ക് തുടങ്ങിയ പ്രദേശങ്ങള്‍, വാഴപ്പള്ളി പഞ്ചായത്തിലെ പുതുച്ചിറ, പറാല്‍, ചെത്തിപ്പുഴ, കുറിച്ചി പഞ്ചായത്തിലെ അഞ്ചലശേരി, പാട്ടാശേരി, ചാലച്ചിറ, തൃക്കൊടിത്താനം പഞ്ചായത്തിലെ ആഞ്ഞിലിവേലിക്കുളം എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ചങ്ങനാശ്ശേരി പടിഞ്ഞാറ് പാടശേഖരങ്ങളിലും വെള്ളം കയറിക്കിടക്കുകയാണ്.
ചങ്ങനാശ്ശേരി നഗരസഭയുടെയും പായിപ്പാട് പഞ്ചായത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ചങ്ങനാശ്ശേരി താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോൺ: 0481-2420037. മഴക്കെടുതികള്‍ രൂക്ഷമായതോടെ പൊതുജനങ്ങള്‍ക്ക് ഏതു സമയവും ബന്ധപ്പെടാൻ ചങ്ങനാശ്ശേരി നഗരസഭയിലും കണ്ട്രോള് റൂം തുറന്നു. ഫോൺ: 9846567506.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.