കോട്ടയം: മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച
അർധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇളയ കുട്ടിയെ(7) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു കുട്ടികളെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
13, 10, 7 വയസുള്ള പെൺകുട്ടികളെയാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ ഏഴു വയസ്സുകാരി പെൺകുട്ടിയുടെ പ്രധാന ശ്വാസകുടൽ മുറിഞ്ഞു പോയതിനാൽ നില ഗുരുതരമാണെന്നും മറ്റ് രണ്ട് കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ കെ.പി. ജയപ്രകാശ് പറഞ്ഞു.
ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.