ന്യൂഡൽഹി: വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ തടവുകാരായും 7139 ഇന്ത്യക്കാരാണ് വിദേശ ജയിലുകളിൽ കഴിയുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. 132 രാജ്യങ്ങളിലുള്ള ഇന്ത്യക്കാരായ തടവുകാരുടെ വിവരങ്ങൾ മന്ത്രി സഭയിൽ വെച്ചു. സ്വകാര്യതാ നിയമങ്ങൾ ശക്തമായ പല രാജ്യങ്ങളും തടവുകാരുടെ അനുമതി ഇല്ലാതെ വിവരങ്ങൾ കൈമാറാൻ സന്നദ്ധരല്ല. 2003ൽ പ്രവാസി തടവുകാരുടെ പുനരധിവാസ നിയമം കൊണ്ടുവന്ന ശേഷം വിദേശത്തെ ജയിലിലുള്ള തടവുകാരുടെ പുനരധിവാസം മുൻനിർത്തി 205 അപേക്ഷകൾ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചു. ഇതിൽ 73 തടവുകാരെ നിയമാനുസൃതം പുനരധിവസിപ്പിച്ചതായും മന്ത്രി അറിയിച്ചു. തടവുകാരുടെ കൈമാറ്റത്തിനും പുനരധിവാസത്തിനുമായി ഇതുവരെ 31 രാജ്യങ്ങളുമായി ഇന്ത്യ കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും മനോജ് കുമാർ ഝാ, ഡോ. കിറോഡി ലാൽ മീണ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.