ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയുടെ വികസനത്തിന് 4.39 കോടി രൂപ അനുവദിച്ചു. നവകേരള സദസ്സിൽനിന്ന് മൂന്നുകോടിയും ആരോഗ്യവകുപ്പ് 1.39 കോടിയുമാണ് അനുവദിച്ചത്.
മൂന്നുകോടി രൂപ അനുവദിച്ചതിൽനിന്ന് 2.7 കോടി രൂപ മുടക്കി എപ്പിഡമി കെട്ടിടത്തിന്റെ മുകളിൽ ഒരു നിലകൂടി പണിയാനാണ് ആശുപത്രി അധികൃതർ തയാറാകുന്നത്. ബാക്കി തുക അത്യാഹിത വിഭാഗത്തിൽ ട്രയേജ് സൗകര്യത്തിന് വിനിയോഗിക്കും.
ആരോഗ്യ വകുപ്പ് അനുവദിച്ച 1.39 കോടിയിൽ ഒരുലക്ഷം രൂപ മുടക്കി ഫയർ ആൻഡ് സേഫ്റ്റി സ്ഥാപിക്കും. പഴയ കെട്ടിടം പുനർനിർമാണത്തിന് 27 ലക്ഷവും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം നിർമിക്കാൻ 12 ലക്ഷവും ചെലവഴിക്കും. വികസന പ്രവർത്തനത്തിന്റെ കാര്യത്തിൽ ആശുപത്രി വളരെ മുന്നിലാണെന്ന് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.